
ഇടുക്കി: ഡോ.എ.നസീം ഇടുക്കി ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ ഇദ്ദേഹം 1995 ൽ സബ് ഇൻസ്പക്ടർ ആയി കേരളാ പൊലീസ് സർവീസിൽ പ്രവേശിച്ചു.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ സി.ഐ ആയും ഡിവൈഎസ്പിയായും ജോലി ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 ൽ ഡെപ്യൂട്ടി കമ്മീഷണറായി തിരുവനന്തപുരം സിറ്റിയിൽ ജോലി ചെയ്തു.
കഴിഞ്ഞ മൂന്നു വർഷമായി മറൈൻ എൻഫോഴ്സ്മെന്റിൽ എസ്.പിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
കേരളത്തിലെ കസ്റ്റോഡിയൽ മരണത്തെക്കുറിച്ചുളള പഠനത്തിന് ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പി.എച്ച്.ഡി നേടിയിട്ടുണ്ട്.







