Spread the love

കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയില്‍ കേസെടുക്കേണ്ടെന്ന വിലയിരുത്തലില്‍ പൊലീസ്.

video
play-sharp-fill

അൻസിബയുടെ മൊഴി ‘ഹിയർ സേ’ മാത്രമെന്നും പരാതിയില്‍ കഴമ്പില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ല. കടവന്ത്ര പൊലീസ് ഉടന്‍ സെന്‍ട്രല്‍ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയുമായി ബന്ധപ്പെട്ട് അന്‍സിബ ഇന്നലെ കോടതിയെ സമീപിച്ചിരുന്നു.

അതേ സമയം, അമ്മ ജനറല്‍ ബോഡി ചേരാന്‍ ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അംഗങ്ങള്‍ക്കാര്‍ക്കും ഇതുവരെ വാര്‍ഷിക റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

21 ദിവസം മുന്‍പ് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ബൈലോയില്‍ പറയുന്നത്. വരവ് ചെലവ് കണക്കുകളിലെ അവ്യക്തതയാണ് റിപ്പോര്‍ട്ട് വൈകാന്‍ കാരണം.

ഇന്നെങ്കിലും റിപ്പോര്‍ട്ട് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്. അടിയന്തര എക്സിക്യൂട്ടിവ് യോഗം രാവിലെ ചേരും.