Spread the love

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ മാസത്തില്‍ 63 ശതമാനം മഴ കുറവ്.

video
play-sharp-fill

ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കേണ്ടുന്നത് 106 മില്ലി മീറ്റർ മഴയാണ്.
എന്നാല്‍ ഇത്തവണ ലഭിച്ചത് 37 എംഎം മഴ മാത്രമാണ്.

മാർച്ച്‌ മാസത്തില്‍ 15 ശതമാനത്തില്‍ അധിക മഴ ലഭിച്ചെങ്കിലും കൂടുതല്‍ വേനല്‍ മഴ ലഭിക്കേണ്ട ഏപ്രില്‍ മാസത്തില്‍ 63 ശതമാനം കുറവ് ലഭിച്ചതാണ് മൊത്തത്തില്‍ മഴ കുറയാൻ കാരണം. 2025 ഏപ്രിലില്‍ 126 എംഎം ലഭിച്ചിരുന്നു. 2024 ല്‍ 41 ഉം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ ജില്ലകളിലും കുറവ് മഴയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ മഴ ലഭിച്ച പത്തനംതിട്ട (149 mm)ജില്ലയിലാണ്. എന്നാല്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 19 ശതമാനം കുറവാണ്.

പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും വേനല്‍ മഴ പകുതി പോലും ലഭിച്ചില്ല.
പാലക്കാട്, മലപ്പുറം ജില്ലകളില്‍ സാധാരണ ലഭിക്കേണ്ട വേനല്‍ മഴയുടെ 10 ശതമാനം മാത്രമാണ് ഇക്കുറി ലഭിച്ചത്. തൃശൂർ ജില്ലയില്‍ 20 ശതമാനം മാത്രം.

കാസർകോട് ജില്ലയില്‍ 79% കുറവും കോട്ടയം ജില്ലയില്‍ 73 ശതമാനം കുറവും രേഖപ്പെടുത്തി. മെയ് മാസത്തില്‍ തുടക്കത്തില്‍ കുറച്ചു കൂടി മെച്ചപ്പെട്ട വേനല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.