
പാലാ: വിവിധ അപകടങ്ങളിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ 5 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചീർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പിണ്ണാക്കനാട് ഭാഗത്ത് വച്ച് കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് സഹോദരങ്ങളായ കദളിക്കാട് മടക്കത്താനം സ്വദേശികളായ അനറ്റ് ജൂബിൻ (9) അൻവിൻ ജൂബിൻ ( 7) ബന്ധു വാഴക്കുളം അരീക്കുഴ സ്വദേശി അലൻ ( 10) എന്നിവർക്കു പരുക്കേറ്റു. 4 മണിയോടെയായിരുന്നു അപകടം.
അയർക്കുന്നത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അയർക്കുന്നം സ്വദേശി അനൂപിന്( 35) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടല്ലൂരിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കടപ്പൂര് സ്വദേശി സുരേഷ് ശങ്കറിന് ( 64) പരുക്കേറ്റു. ഇന്നലെ രാത്രിയിലാണ് അപകടം.







