കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത: കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക്
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയുണ്ടായേക്കും.
ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൂണ്‍ 22 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി.
കാലവര്‍ഷമെത്തിയെങ്കിലും ആവശ്യത്തിന് മഴ ലഭിക്കാത്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. ജലനിരപ്പ് ഉയര്‍ന്നില്ലെങ്കില്‍ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലാണ് ഡാമിലെ ജലനിരപ്പ് . 2306.3 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 31 അടിയുടെ കുറവ്.
ജലനിരപ്പ് 2280 അടിയിലെത്തിയാല്‍ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. 2017ലും ഇതിന് സമാനമായ സാഹചര്യമുണ്ടായിരുന്നു. ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.