
സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിയേക്കും; മധ്യ,തെക്കന്‍ ജില്ലകളില്‍ വ്യാപക മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ഇന്നെത്താൻ സാധ്യത.
കേരളാ തീരത്തേക്ക് എത്താൻ അനുകൂല സാഹചര്യം ഒരുങ്ങുന്നുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധ്യ,തെക്കൻ ജില്ലകളില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച ബിപോര്‍ജോയിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. കേരള,കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.
അതേസമയം കോഴിക്കോട് കാലികുളമ്പില്‍ ശക്തമായ മഴയിലും കാറ്റിലും വ്യാപക കൃഷി നാശം. യുവ കര്‍ഷകനായ കുഞ്ഞിപറമ്പത്ത് അനില്‍കുമാറിന്റെ വാഴകൃഷിയാണ് നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കര്‍ഷകൻ പറയുന്നു.
Third Eye News Live
0