video
play-sharp-fill

സംസ്ഥാനത്ത്  അഞ്ച് ദിവസത്തേക്ക് മഴ കനക്കും;  നാല്  ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുന്നു; മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് മഴ കനക്കും; നാല് ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുന്നു; മത്സ്യബന്ധനത്തിന് വിലക്ക്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ സാധ്യത കനക്കുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴ ലഭിച്ചേക്കും. ഇത് പ്രകാരം ഇന്ന് 4 ജില്ലകളിലാണ് യെല്ലോ അല‍ര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്. നാളെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒപ്പം കേരള തീരങ്ങളില്‍ ഇന്ന് (15-06-2022) മുതല്‍ 18-06-2022 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും അറിയിപ്പുണ്ട്.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു
15-06-2022: കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം
16-06-2022: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
17-06-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
18-06-2022: എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
19-06-2022: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.