video
play-sharp-fill
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അതീവ മുന്നറിയിപ്പ്; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; രാത്രിയാത്രയ്ക്ക് വിലക്ക്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അതീവ മുന്നറിയിപ്പ്; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; രാത്രിയാത്രയ്ക്ക് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മലപ്പുറം മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഒഡീഷയ്ക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമർദ്ദം ദുർബലമായതിനുശേഷം ജൂലായ് 19ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമർദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഫലമായാണ് അറബിക്കടലിലെ കാലവർഷക്കാറ്റ് സജീവമായി തന്നെ തുടരുന്നതും കേരളത്തില്‍ വ്യാപകമായ മഴ ലഭിക്കുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

കോഴിക്കോട് ഡിടിപിസി കേന്ദ്രങ്ങളിലും വിലക്കുണ്ട്.
പാലക്കാട്ടെ വെള്ളച്ചാട്ടം സന്ദർശിക്കുന്നതിന് നിയന്ത്രണം.
വയനാട്ടില്‍ അഡ്വഞ്ചർ പാർക്കുകളുടെ പ്രവർത്തനവും ട്രെക്കിംഗും നിർത്തിവയ്ക്കാൻ കളക്‌ടറുടെ നിർദേശം.
തിരുവനന്തപുരം പൊന്മുടിയില്‍ യാത്രാവിലക്ക്.
കോട്ടയത്ത് ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്ക് യാത്ര പാടില്ല.
ഈരാട്ടുപേട്ട-വാഗമണ്‍ റോഡില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം.
അട്ടപ്പാടി, നെല്ലിയാമ്ബതി, പറമ്ബിക്കുളം മേഖലകളില്‍ നിരോധനം.