Wednesday, April 22, 2026

സംസ്ഥാന പൊലീസിൽ സ്ഥാനക്കയറ്റം; ആറ് മുതിര്‍ന്ന ഡിവൈ.എസ്.പിമാര്‍ക്ക് എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി ഉത്തരവ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: പൊലീസിലെ ആറ് മുതിര്‍ന്ന ഡിവൈ.എസ്.പിമാര്‍ക്ക് നോണ്‍ ഐ.പി.എസ് എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കി.

ജോസി ചെറിയാനെ തിരുവവനന്തപുരം ക്രൈംബ്രാഞ്ച് ഒന്നാം യൂണി​റ്റിലും എന്‍. രാജനെ കൊച്ചി സി​റ്റിയില്‍ ക്രൈം ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പിയായും ജി. സാബുവിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് മൂന്നാം യൂണിറ്റിലും സി.എസ്. ഷാഹുല്‍ ഹമീദിനെ ഇടുക്കി ക്രൈംബ്രാഞ്ചിലും പി.
വിക്രമനെ കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയോടെ ക്രൈംബ്രാഞ്ചിലും സേവ്യര്‍ സെബാസ്​റ്റ്യനെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തും നിയമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് ഡിവൈ.എസ്.പിമാരെ ജില്ലകളില്‍ അഡി. എസ്.പിമാരായും നിയമിച്ചു. ബിജി ജോര്‍ജ് (പത്തനംതിട്ട), ഷാജു പോള്‍ (മലപ്പുറം), എല്‍. സുരേന്ദ്രന്‍ (വയനാട്), സോണി ഉമ്മന്‍ കോശി (കൊല്ലം സി​റ്റി) എന്നിങ്ങനെയാണ് നിയമനം.