Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: ഓണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സംസ്ഥാനത്ത് ഓണം സ്പെഷ്യല്‍ അരി വിതരണം ഇന്ന് ആരംഭിക്കും.

വെള്ള (NPNS), നീല (NPS) കാര്‍ഡുകള്‍ക്കാണ് അധികമായി അരി അനുവദിച്ചിട്ടുള്ളത്. വെള്ള (NPNS), നീല (NPS) കാര്‍ഡുകള്‍ക്ക് സ്‌പെഷ്യല്‍ അരി 5 കിലോ വീതം കിലോയ്ക്ക് 10.90/ രൂപാ നിരക്കില്‍ വിതരണം ചെയ്യുന്നതാണ് എന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ഞ (AAY ) കാര്‍ഡ് ഉടമകളുടെ വൈദ്യൂതീകരിക്കപ്പെട്ട വീടുകളില്‍ ജൂലൈ-ഓഗസ്റ്റ്-സെപ്റ്റംബര്‍ ത്രൈമാസ കാലയളവിലേയ്ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള 0.5 ലിറ്റര്‍ മണ്ണെണ്ണയ്ക്ക് പുറമേ 0.5 ലിറ്റര്‍ മണ്ണെണ്ണ കൂടി അധികമായി ലഭിക്കുന്നതാണ്.