സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പിൻവലിച്ചു: അപ്രതീക്ഷിതമായുണ്ടായ വൈദ്യുതി പ്രതിസന്ധിയിൽ ജനം വലഞ്ഞു; പ്രതിസന്ധി പരിഹരിച്ചെന്നു കെ.എസ്.ഇ.ബി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വൈദ്യുതി പ്രതിസന്ധിയിൽ സാധാരണക്കാർ വലഞ്ഞു. വൈദ്യുതി മുടക്കത്തെ തുടർന്നു വ്യാഴാഴ്ച രാത്രിയിലാണ് വൈദ്യുതി മുടങ്ങിയത്. ഇന്നലെ രാത്രിയിൽ മൂലമറ്റം പവർഹൗസിൽ ജനറേറ്റർ തകരാറുണ്ടായതോയൊണ് ഇപ്പോൾ വൈദ്യുതി മുടങ്ങിയത്.
മൂലമറ്റത്ത് ജനനറേറ്ററുകൾ തകരാറിലായതിനെതുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചതായി കെ.എസ്..ഇബി അറിയിച്ചു. താത്കാലിക വൈദ്യുതി പ്രതിസന്ധി അവസാനിച്ചതായി വൈദ്യുതി വകുപ്പ് വ്യക്തമാക്കി. അന്യസംസ്ഥാനത്ത് നിന്ന് 400 മെഗാവാട്ട് വൈദ്യുതി എത്തിയതിനെതുടർന്നാണ് പ്രതിസന്ധി അവസാനിച്ചത്. നേരത്തെ മൂലമറ്റത്തെ 6 ജനറേറ്ററുകൾ തകരാറിലായതിനെതുടർന്നാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0