Spread the love

തിരുവനന്തപുരം: കേരളത്തില്‍ ഈ ആഴ്ച രണ്ട് ദിവസം ഒരു തുള്ളി മദ്യം ലഭിക്കില്ല.

video
play-sharp-fill

ഒന്നാം തിയതിയും നാലാം തിയതിയും കേരളത്തില്‍ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒന്നാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും നാലാം തിയതി ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആയതിനാലുമാണ് സമ്പൂർണ മദ്യ നിരോധനമുള്ളത്. ഈ രണ്ട് ദിവസവും സംസ്ഥാനത്തെ മുഴുവൻ മദ്യ വില്‍പ്പനശാലകളും അടഞ്ഞുകിടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തില്‍ രണ്ട് ദിവസം മദ്യ നിരോധനമുണ്ടായിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും ബെവ്കോ ഷോപ്പുകളും 48 മണിക്കൂർ അടച്ചിട്ടിരുന്നു.

വോട്ടെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിട്ട മദ്യ വില്‍പ്പനശാലകള്‍ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം 26 ന് വൈകിട്ട് 6 മണിക്കാണ് തുറന്നത്.