
സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ് ; ഇന്ന് 1544 പേർക്ക് രോഗം സ്ഥിരീകരിച്ചു; നാല് മരണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്ന് 1544 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ടിപിആർ 10 കടന്നു. 11.39 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് നാല് മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നും ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിലാണ്. 481 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 220 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലും കോവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്.
കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 43 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് രേഖപ്പെടുത്തിയത്.
Third Eye News Live
0