
പാലാ: സംസ്ഥാന ബഡ്ജറ്റിൽ പാലാ കെ.എം മാണി സ്മാരക ഗവ.ജനറൽ ആശുപത്രിക്ക് 25 കോടി രൂപ ലഭ്യമായതായി ജോസ് കെ.മാണി എം.പി അറിയിച്ചു.
റേഡിയേഷൻ ഓങ്കോളജി ബ്ലോക്കിന്റെ രണ്ടാം ഘട്ട പ്രവർത്തനളുടെ പൂർത്തീകരണത്തിന് 20 കോടിയും ചുറ്റുമതിൽ നിർമ്മാണത്തിന് 5 കോടി രൂപയുമാണ് വകകൊള്ളിച്ചിരിക്കുന്നത്.
റേഡിയേഷൻ ഓങ്കോളജി ബ്ലോക്കിന്റെ ഒന്നാംഘട്ട നിർമ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2.45 കോടി രൂപ അനുവദിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്റോമിക് എനർജി റെഡുലേറ്ററി ബോർഡിന്റെ നിർദേശപ്രകാരം റേഡിയേഷൻ മെഷീൻ സ്ഥാപിക്കാൻ ആവശ്യമായ കെട്ടിടവും, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായാണ് തുക അനുവദിച്ചത്.
കെട്ടിടനിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ആധുനിക രോഗനിർണയ മെഷീനുകളായ പെറ്റ് സി.റ്റി സ്കാനർ, എം.ആർ.ഐ സ്ക്കാനിങ്ങ്, മാമോഗ്രാം മെഷീൻ തുടങ്ങിയ ഇവിടെ സ്ഥാപിക്കാൻ സാധിക്കും. റേഡിയേഷൻ ചികിത്സയ്ക്ക് വരുന്ന രോഗികൾക്ക് താമസസൗകര്യം ഉറപ്പാക്കും.
അതെ സമയം ബഡ്ജറ്റിൽ പാലായെ പാടെ അവഗണിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. സമർപ്പിച്ച 20 പ്രൊപ്പോസലുകളിൽ ഒരെണ്ണത്തിന് അഞ്ചു കോടി രൂപ അനുവദിച്ചതല്ലാതെ ബാക്കിയെല്ലാം പാടെ നിരസിച്ചു. നിയോജക മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ഒഴിവാക്കുന്നത് ജനാധിപത്യ മര്യാദയല്ലെന്നും അദ്ദേഹം പറഞ്ഞു







