
തിരുവനതപുരം: യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറി ഇറങ്ങി. നന്ദിയോട് – ആലുംമൂട് സ്വദേശി നിഖിലിനാണ് പരിക്ക് പറ്റിയത്. പാലോട് – ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയ്ക്ക് അപകടം ഉണ്ടായത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നിഖിൽ.
പാലോട് ഭാഗത്ത് നിന്നും നെടുമങ്ങാട്ടേക്ക് സഞ്ചരിക്കുകയായിരുന്ന നിഖിലിന്റെ വാഹനത്തിന് പിന്നാലെ നെടുമങ്ങാട് സ്റ്റേഷനിലെ പൊലീസ് ജീപ്പുമുണ്ടായിരുന്നു. ജീപ്പ് ബ്രേക്കിടുന്നതിനിടെ ജീപ്പില്‍ തട്ടാതിരിക്കാന്‍ നിഖില്‍ വാഹനം വെട്ടിക്കുന്നതിനിടയില്‍ ബസിന്റെ അടിയില്‍പ്പെടുകയായിരുന്നുവെന്നാണ് നിഗമനം.
നിഖിലിന്റെ വാഹനം ജീപ്പില്‍ തട്ടിയെന്ന നാട്ടുകാരുടെ ആക്ഷേപം നെടുമങ്ങാട് പൊലീസ് നിഷേധിച്ചു. പാലോട് പൊലീസ് കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിന്റെ മുൻചക്രം നിഖിലിന്റെ കാലിലൂടെ കയറുകയായിരുന്നു. നിഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







