video
play-sharp-fill

സനാതന ധര്‍മ പരാമര്‍ശത്തെ തുടർന്ന് ഉദയനിധി സ്റ്റാലിന് സുപ്രിംകോടതിയുടെ നോട്ടീസ് ; ഈ പരാമർശം വലിയ വിവാദങ്ങൾക്കും വഴിതെളിച്ചു

സനാതന ധര്‍മ പരാമര്‍ശത്തെ തുടർന്ന് ഉദയനിധി സ്റ്റാലിന് സുപ്രിംകോടതിയുടെ നോട്ടീസ് ; ഈ പരാമർശം വലിയ വിവാദങ്ങൾക്കും വഴിതെളിച്ചു

Spread the love

 

സ്വന്തം ലേഖകൻ

ഡൽഹി : സനാതന ധര്‍മത്തിനെതിരായ പരാമര്‍ശത്തെ തുടർന്ന് തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന് സുപ്രിംകോടതിയുടെ നോട്ടീസ്. ഇതേ വിഷയത്തിൽ തമിഴ്‌നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.

സനാതന ധര്‍മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്ത് സംസാരിച്ചതിനാണ് സ്റ്റാലിന് കോടതി നോട്ടീസ് അയച്ചത്. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. ഉദയനിധിയുടെ ഈ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. ബി.ജെ.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സനാതന ധര്‍മ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്ന് ഉദയനിധി പറഞ്ഞിരുന്നു.”ചില കാര്യങ്ങള്‍ എതിര്‍ക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിര്‍ക്കാൻ കഴിയില്ല. നമ്മള്‍ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനത്തെ ഉന്മൂലനം ചെയ്യേണ്ടത്,” എന്നാണ് അദ്ദേഹം പറഞ്ഞത്.