play-sharp-fill
കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സര്‍ക്കാര്‍; കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ഡി.എം.കെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് സ്റ്റാലിന്‍

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സര്‍ക്കാര്‍; കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ഡി.എം.കെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് സ്റ്റാലിന്‍

സ്വന്തം ലേഖകന്‍

ചെന്നൈ: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സര്‍ക്കാര്‍. ശബ്ദവോട്ടോടെയാണ് തമിഴ്നാട് നിയമസഭയില്‍ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് പ്രമേയം കൊണ്ടുവന്നത്. പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച് മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ഡി.എം.കെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം(ഡി.എം.കെ) കാര്‍ഷിക നിയമങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിനോട് നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കര്‍ഷക വിരുദ്ധ നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിനെതിരെ പ്രമേയം പാസാക്കണമെന്നാണ് കര്‍ഷകരുടെ ആഗ്രഹമെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, കേരള, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നേരത്തെ പ്രമേയം പാസാക്കിയിരുന്നു.