Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അതിരമ്പുഴ: സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ പരിശുദ്ധ വ്യാകുല മാതാവിന്‍റെ ദര്‍ശനത്തിരുനാള്‍ 13 മുതല്‍ 18 വരെ നടക്കും.

13ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന. ഏഴിന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തില്‍ കൊടിയേറ്റും. അസിസ്റ്റന്‍റ് വികാരിമാരായ ഫാ. സാജൻ പുളിക്കല്‍, ഫാ. ബിനില്‍ പഞ്ഞിപ്പുഴ, ഫാ. നൈജില്‍ തൊണ്ടിക്കാക്കുഴിയില്‍ എന്നിവര്‍ സഹകാര്‍മികരാകും. കൊടിയേറ്റിനെത്തുടര്‍ന്ന് വിശുദ്ധ കുര്‍ബാന വചന സന്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

14ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, ഏഴിന് എലക്തോര്‍ വാഴ്ച, വിശുദ്ധ കുര്‍ബാന, വചനസന്ദേശം – ഫാ. സച്ചിൻ കുന്നത്ത്. തുടര്‍ന്ന് പ്രസുദേന്തി തെരഞ്ഞെടുപ്പ്. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം.

15ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, ഏഴിന് വിശുദ്ധ കുര്‍ബാന, 10ന് തിരുവചന പ്രഘോഷണം, 12ന് വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, വൈകുന്നേരം നാലിന് നൊവേന, പ്രസുദേന്തി വാഴിക്കല്‍, വിശുദ്ധ കുര്‍ബാന, വചനസന്ദേശം – ഫാ. ജസ്റ്റിൻ പുത്തൻപുരച്ചിറ തൈക്കളം.

16ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, ഏഴിന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം – ഫാ. സിനു വേളങ്ങാട്ടുശേരി. തുടര്‍ന്ന് മേരിനാമധാരികളുടെ സംഗമം. വൈകുന്നേരം നാലിന് ജപമാല റാലി, അഞ്ചിന് തിരി വെഞ്ചരിപ്പ്, മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, വചനസന്ദേശം – മോണ്‍. ജയിംസ് പാലയ്ക്കല്‍. തുടര്‍ന്ന് പ്രദക്ഷിണം, കപ്ലോൻ വാഴ്ച, വാഹന വെഞ്ചരിപ്പ്.

പ്രധാന തിരുനാള്‍ ദിനമായ 17ന് രാവിലെ 5.15ന് ചെറിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന, ആറിന് വലിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന, വചനസന്ദേശം – റവ.ഡോ. ജോസഫ് മുണ്ടകത്തില്‍. വിശുദ്ധ കുര്‍ബാനയെ ത്തുടര്‍ന്ന് പരിശുദ്ധ വ്യാകുലമാതാവിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും.

7.45ന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം – ഫാ. ജിന്‍റു പുത്തൂര്‍. പത്തിന് ആഘോഷമായ തിരുനാള്‍ റാസകുര്‍ബാന – ഫാ. ചാക്കപ്പൻ നടുവിലെക്കളം. വചനസന്ദേശം -ഫാ. ജിസണ്‍ പോള്‍ വേങ്ങാശേരി. വൈകുന്നേരം 5.15ന് വിശുദ്ധ കുര്‍ബാന, വചനസന്ദേശം -ഫാ. ജിജോ കുറിയന്നൂര്‍പറമ്ബില്‍. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, കൊടിയിറക്ക്.

18ന് മരിച്ചവരുടെ ഓര്‍മദിനം ആചരിക്കും. രാവിലെ ആറിന് സമൂഹബലി, തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം.