അമ്മയുടെ കരളായിരുന്നു അവൾ: അവൾക്കായി മാറ്റി വച്ച അമ്മയുടെ കരൾ വാങ്ങാതെ അവൾ മറഞ്ഞു: ആ മകൾക്ക് എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ളസ്
സ്വന്തം ലേഖകൻ
കൊല്ലം: ജീവനുമായുള്ള പോരാട്ടത്തിൽ , ജീവിതത്തിലേയ്ക്ക് മടങ്ങി വരാനുള്ള പരീക്ഷയിൽ പരാജയപ്പെട്ടവൾക്ക് , എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ..! അമ്മയുടെ കരളില്‍ പകുതി ഏറ്റുവാങ്ങാന്‍ കാത്തുനില്‍ക്കാതെ വിടപറഞ്ഞ മകളാണ് എസ്.എസ്.എല്‍.സി ഫലം വന്നപ്പോള്‍ ഫുള്‍ എ പ്ലസ് നേടിയത്. വിജയം ആഘോഷിക്കാൻ പൊന്നുമോള്‍ ഇല്ലെന്ന സങ്കടം അമ്മയ്ക്കും അനുജത്തിമാര്‍ക്കും തീരാദുഃഖമായി.
ചവറ കുളങ്ങരഭാഗം ‘ദേവികൃപ’യില്‍ പരേതനായ വേലായുധന്‍ പിള്ളയുടെയും കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് ബിന്ദുവിന്റെയും മൂത്ത മകള്‍ കൃതിക.വി. പിള്ളയാണ് വിജയമധുരം നുണയാന്‍ കാക്കാതെ പത്തുദിവസം മുമ്ബ് കരള്‍ രോഗം മൂര്‍ച്ഛിച്ച് നിര്യാതയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊറ്റന്‍ കുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. കരള്‍ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴേ അതു നല്‍കാന്‍ അമ്മ ബിന്ദു സന്നദ്ധയായി.
ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ച ദിവസമാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി കൃതിക യാത്രയായത്. നൃത്തം, ചിത്രകല എന്നിവയിലും മിടുക്കിയായിരുന്നു. 8 -ാം ക്ലാസ് വിദ്യാര്‍ത്ഥിനി കീര്‍ത്തന.വി. പിള്ള, രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിനി കൃപ.വി. പിള്ള എന്നിവരാണ് സഹോദരിമാര്‍.