എ പ്ലസ് വാരിക്കൂട്ടി മീനാക്ഷിക്കുട്ടി; ബാലതാരം മീനാക്ഷിക്ക് എസ്എസ്എൽസി പരീക്ഷയിൽ തകർപ്പൻ വിജയം
സ്വന്തം ലേഖകൻ
കോട്ടയം: എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നുന്ന വിജയം നേടി ബാലതാരം മീനാക്ഷി . ഒന്‍പത് എ പ്ലസ് ഗ്രേഡും ഒരു ബി പ്ലസ് ഗ്രേഡും നേടിയാണ് മീനാഷി വിജയിച്ചത്. ഫിസിക്‌സിനാണ് ബി പ്ലസ് ഗ്രേഡ്.
”ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്.”-എന്ന് മാര്‍ക് ലിസ്റ്റ് പങ്കുവെച്ചുകൊണ്ട് മീനാക്ഷി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം സ്വദേശിയാണ് മലയാളികളുടെ പ്രിയപ്പെട്ട മീനാക്ഷി. അനൂപ്- രമ്യ ദമ്പതികളുടെ മകളായ മീനാക്ഷിയുടെ യഥാർഥ പേര് അനുനയ അനൂപ് എന്നാണ്.
കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍എസ്‌എസ് ഹൈസ്കൂളില്‍ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ് എന്ന സഹോദരനുമുണ്ട്.
99.26 ശതമാനമാണ് ഇത്തവണത്തെ വിജയം. 99.47 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. 4,26,469 പേര്‍ പരീക്ഷ എഴുതിയതില്‍ 4,23,303 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു.
വിജയശതമാനം കൂടുതലുള്ള റവന്യു ജില്ല കണ്ണൂര്‍ (99.76%). വിജയശതമാനം കുറഞ്ഞ റവന്യു ജില്ല-വയനാട് (98.07%). വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല-പാല (99.94%). കുറഞ്ഞ വിദ്യാഭ്യാസ ജില്ല- ആറ്റിങ്ങല്‍ (97.98%).
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം. 3024 വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ചു. ഗള്‍ഫില്‍ 571 പേര്‍ പരീക്ഷ എഴുതിയതില്‍ 561 പേര്‍ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. വിജയം 98.25%.