play-sharp-fill
എസ് എസ് എൽ സി പ്ളസ് ടു പരീക്ഷ തീയതി സോഷ്യൽ മീഡിയ തീരുമാനിച്ചു ..! വ്യാജ പ്രചാരണം സജീവം; നിയമ നടപടിയുമായി സൈബർ സെൽ

എസ് എസ് എൽ സി പ്ളസ് ടു പരീക്ഷ തീയതി സോഷ്യൽ മീഡിയ തീരുമാനിച്ചു ..! വ്യാജ പ്രചാരണം സജീവം; നിയമ നടപടിയുമായി സൈബർ സെൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എസ്എസ്എൽസി-ഹയർ സെക്കൻഡറി പൊതുപരീക്ഷകളിലെ ഇനി നടക്കുവാനുള്ള പരീക്ഷകളുടെ തീയതികൾ പുതുക്കി നിശ്ചയിച്ചതായി സമൂഹ മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നതായി പരീക്ഷാ കമ്മീഷണറുടെ കാര്യാലയം .


 

 

പരീക്ഷകളുടെ തീയതികൾ ഇതുവരെ നിശ്ചയിച്ചിട്ടില്ല. പുതുക്കിയ തീയതി നിശ്ചയിക്കുമ്പോൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കും. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനായി വിവരം സൈബർ സെല്ലിനു കൈമാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

സിബിഎസ് സി പരീക്ഷകൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റാൻ കേന്ദ്ര നിർദേശം. കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായാണ് തീരുമാനം. മാർച്ച് 31 ന് ശേഷം പരീക്ഷകൾ പുനക്രമീകരിക്കാനും കേന്ദ്രം നിർദേശം നൽകിയിരുന്നത്.

 

യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റി വെക്കാനും നിർദ്ദേശം കേന്ദ്ര നിർദേശത്തിന് പിന്നാലെ മാർച്ച് 19 മുതൽ 31 വരെ ഉള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി സി.ബി.എസ്.സി അറിയിച്ചു.

 

അതേസമയം, എസ്.എസ്.എൽ.സി പരീക്ഷയിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെക്കില്ലെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.