video
play-sharp-fill

എസ്.എസ്.എൽ.സി പരീക്ഷ ഫലം ഈമാസം 20 നും. പ്ലസ് ടു പരീക്ഷഫലം ഈ മാസം 25നും. പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

എസ്.എസ്.എൽ.സി പരീക്ഷ ഫലം ഈമാസം 20 നും. പ്ലസ് ടു പരീക്ഷഫലം ഈ മാസം 25നും. പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഈ മാസം 20നും പ്ലസ്ടു ഫലം 25നും പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി അഡ്മിഷനുള്ള തയ്യാറെടുപ്പുകള്‍ 27ന് മുമ്ബ് പൂര്‍ത്തീകരിച്ച്‌ 31ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണം.

142.58 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 96 പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ 23ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ധര്‍മ്മടം ജി.എച്ച്‌.എസിലാണ് സംസ്ഥാനതല ഉദ്ഘാടനം. ഏഴ് വര്‍ഷംകൊണ്ട് 3000 കോടിയോളം രൂപ സ്കൂള്‍ കെട്ടിടങ്ങള്‍ക്കായി വിനിയോഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂള്‍ ക്യാമ്പസ് വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും വിട്ടുകൊടുക്കരുതെന്നും വിദ്യാര്‍ത്ഥികളെ മറ്റൊരു പരിപാടികള്‍ക്കും പങ്കെടുപ്പിക്കാന്‍ അയയ്ക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.