video
play-sharp-fill

കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല ചട്ടം: കസ്റ്റംസിന്റെ വിരട്ട് ഏറ്റു; നിയമസഭാ സ്പീക്കറുടെ സെക്രട്ടറി വെള്ളിയാഴ്ച കസ്റ്റംസിനു മുന്നിൽ ഹാജരാകും

കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല ചട്ടം: കസ്റ്റംസിന്റെ വിരട്ട് ഏറ്റു; നിയമസഭാ സ്പീക്കറുടെ സെക്രട്ടറി വെള്ളിയാഴ്ച കസ്റ്റംസിനു മുന്നിൽ ഹാജരാകും

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് – ഡോളർക്കടത്ത് അന്വേഷണത്തിൽ നിന്നും തന്ത്രപൂർവം രക്ഷപെടാനും, തന്റെ ഉദ്യോഗസ്ഥനെ രക്ഷപെടുത്താനുമുള്ള സ്പീക്കർ കെ.ശ്രീരാമകൃഷ്ണന്റെയും സർക്കാരിന്റെയും ശ്രമം പൊളിച്ച് കസ്റ്റംസ്. കസ്റ്റംസ് കർശന നിലപാട് സ്വീകരിച്ചതോടെ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.. അയ്യപ്പൻ വെള്ളിയാഴ്ച കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. വെള്ളിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് കെ അയ്യപ്പന്റെ വീട്ടുവിലാസത്തിലേക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചിരുന്നു.

എം.എൽ.മാർക്കുള്ള പരിരക്ഷ നിയമസഭാ മന്ദിരത്തിലുള്ള സ്റ്റാഫിനും ഉണ്ടെന്നും ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ മുൻകൂർ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയിരുന്നു. ഇതിന് കസ്റ്റംസ് രൂക്ഷമായ മറുപടി നൽകിയിരുന്നു. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല നിയമസഭാ റൂളിംഗുകളിലെ ചട്ടം 165 എന്ന് മനസിലാക്കണമെന്ന് കസ്റ്റംസ് നിയമസഭാ സെക്രട്ടേറിയറ്റിനോട് കത്തിൽ പറയുന്നു.. ചട്ടം 165 ചൂണ്ടിക്കാട്ടിയാണ്, സ്റ്റാഫിനെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുതാത്പര്യപ്രകാരമാണ് ഇ മെയിലിൽ സ്പീക്കറുടെ അഡീഷണൽ പി എ അയ്യപ്പന് നോട്ടീസ് നൽകിയതെന്ന് മറുപടിക്കത്തിൽ പറയുന്നു. ഉത്തരവാദപ്പെട്ട ഓഫീസിൽ നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചില്ല. സ്പീക്കറുടെ ഓഫീസിന്റെ മഹത്വം സൂക്ഷിക്കാനാണ് ഈ മറുപടിയെന്നും കസ്റ്റംസ് കത്തിൽ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യൽ നടപടികൾ വൈകിപ്പിക്കാനാണ് നിയമസഭാസെക്രട്ടറിയുടെ ഈ മറുപടിയെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നതാണ്.