play-sharp-fill
ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചുകൊന്ന സംഭവം : മുഖ്യപ്രതി ജെ.സി.ബി ഉടമ പൊലീസിൽ കീഴങ്ങി

ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചുകൊന്ന സംഭവം : മുഖ്യപ്രതി ജെ.സി.ബി ഉടമ പൊലീസിൽ കീഴങ്ങി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വന്തം ഭൂമിയിൽനിന്നു മണ്ണെടുക്കുന്നത് തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസിൽ പ്രധാന പ്രതി കീഴടങ്ങി. ജെസിബി ഉടമ ചാരുപാറ സജുവാണ് ( 45) തിങ്കളാഴ രാവിലെ കീഴടങ്ങിയത്. അറസ്റ്റ് തിങ്കളാഴ്ച വൈകിട്ട് രേഖപ്പെടുത്തും. ഇതോടെ സംഭവുമായ.ി ബന്ധിപ്പെട്ട് കേസിലെ പ്രതികളെല്ലാം പിടിയിലായി.


കാട്ടാക്കടയ്ക്കടുത്ത് അമ്പലത്തിൻകാല കാഞ്ഞിരംമൂട്ടിൽ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അമ്പലത്തിൻകാല കാഞ്ചിരവിള ശ്രീമംഗലം വീട്ടിൽ സംഗീത് (40)ആണു കൊല്ലപ്പെട്ടത്. സംഗീതിന്റെ പുരയിടത്തിൽനിന്നു മണ്ണ് കടത്താൻ ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടുപോകുന്നത് സം ഗീത് തടഞ്ഞതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ ജെസിബിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴി വ്യാപാരം നടത്തി വന്നിരുന്ന സംഗീത് വ്യാപാരാവശ്യത്തിന് പോയിരുന്ന സമയത്തായിരുന്നു രണ്ടു ടിപ്പറും ജെസിബിയുമായി എത്തിയ സംഘം മണ്ണെടുക്കാൻ തുടങ്ങിയത്. ഭാര്യ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ സംഗീത് മണ്ണെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. സംഗീതിന്റെ വാരിയെല്ല് പൂർണമായും തകർന്നിരുന്നു.