play-sharp-fill
ശ്രീനാരായണഗുരുദേവന്റെ 168-ാംമത് ജയന്തി വൈവിധ്യമാർന്ന പരിപാടികളോടുകൂടി ജില്ലയിൽ ആഘോഷിക്കും; ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ

ശ്രീനാരായണഗുരുദേവന്റെ 168-ാംമത് ജയന്തി വൈവിധ്യമാർന്ന പരിപാടികളോടുകൂടി ജില്ലയിൽ ആഘോഷിക്കും; ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ

കോട്ടയം: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവൻ 168-ാംമത് ജയന്തി വൈവിധ്യമാർന്ന പരിപാടികളോടുകൂടി ജില്ലയിൽ ആഘോഷിക്കും.

ഒൻപത് മണ്ഡലങ്ങളിലെയും മുഴുവൻ യൂണിറ്റുകളിലും പതാക ദിനമായ ചിങ്ങം 1 മുതൽ കന്നി 9 വരെയുള്ള ഗുരു അവതാര മാസ പാരായണ വേളയിൽ ഗുരുദേവന്റെ സമ്പൂർണ്ണകൃതികൾ, ഗുരു ഭാഗവതം, ജീവചരിത്രം, ശ്രീനാരായണ ധർമ്മം എന്നിവയുടെ പാരായണം നടക്കും.
ഗുരു ക്ഷേത്രങ്ങൾ, ജില്ലയിലെ ശിവഗിരിമഠം ശാഖാ സ്ഥാപനങ്ങൾ, പ്രാർത്ഥനാ മന്ദിരങ്ങൾ, ഭവനങ്ങൾ – എന്നിവ കേന്ദ്രീകരിച്ച് ചടങ്ങുകൾ നടന്നു വരുന്നു.

മഹാസമാധിദിനമായ കന്നി 5 “വിശ്വ ശാന്തി ദിനമായി ” -സമൂഹ പ്രാർത്ഥന ശാന്തിയാത്ര, ഗുരുപൂജ, സമ്മേളനങ്ങൾ എന്നിവയോടുകൂടി നടത്തുന്നതാണെന്ന് ജില്ലാ പ്രസിഡൻറ് സോഫി വാസുദേവൻ, വൈസ് പ്രസിഡന്റ് മോഹനകുമാർ , സെക്രട്ടറി വി.വി. ബിജു വാസ് എന്നിവർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group