
സ്വന്തം ലേഖകന്‍
കോട്ടയം: ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന മഹാലക്ഷ്മി സില്‍ക്സ് റിസപ്ഷനിസ്റ്റും അഞ്ചും എട്ട് വയസ് പ്രായമുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയുമായ യുവതിയെ കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി. ചൊവ്വാഴ്ച രാവിലെയാണ് യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് ഏറ്റുമാനൂര്‍ പൊലീസിനെ സമീപിക്കുന്നത്. പക്ഷേ, ഭര്‍ത്താവ് പൊലീസിനോട് വെളിപ്പെടുത്തിയ കാര്യങ്ങളില്‍ നടുങ്ങിയത് കോട്ടയത്തെ രാഷ്ട്രീയ- പത്ര സമൂഹം കൂടിയാണ്.
ഏറ്റുമാനൂരിലെ മുൻ പത്രപ്രവർത്തകനും രാഷ്ട്രീയക്കാരനുമായ ഒരു കുട്ടിയുടെ പിതാവുമായ യുവാവിനൊപ്പം യുവതി ഒളിച്ചോടിയതായി യുവതിയുടെ ഭര്‍ത്താവ് വെളിപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹത്തില്‍ അറിയപ്പെടുന്ന മുൻ പത്രപ്രവർത്തകന് നാട്ടില്‍ സൽപേര് മാത്രമാണുള്ളത്. രാഷ്ട്രീയ- സാംസ്കാരിക പരിപാടികളിലെ പരിചിത മുഖവുമാണ് കക്ഷി.
പത്രപ്രവർത്തകന് ഒപ്പം ഒളിച്ചോടിയ യുവതിയും വിവാഹിതരും രക്ഷിതാക്കളുമാണ്. ഇരുവരും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, സമൂഹത്തിലെ സൽപേരും കുടുംബവുമൊക്കെ മറന്ന് ഇത്തരമൊരു ഒളിച്ചോട്ടം, ഉത്തരവാദിത്വമുള്ള മുന്‍ പത്രപ്രവര്‍ത്തകനില്‍ നിന്നും ആരും പ്രതീക്ഷിച്ചതല്ല. രാഷ്ട്രീയ രംഗത്ത് സജീവമാകാനായി പ്രമുഖ പത്രത്തിലെ റിപ്പോർട്ടർ ജോലി രാജി വയ്ക്കുകയായിരുന്നു.
യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







