അലക്കുന്നതിനിടെ കല്ലിനിടയിൽ വീണ സോപ്പ് എടുക്കാൻ ശ്രമം ; പാമ്പു കടിയേറ്റു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര : തുണി അലക്കുന്നതിനിടെ കല്ലിനിടയിൽ വീണ സോപ്പ് എടുക്കാൻ ശ്രമിക്കവേ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. നാറാണി മണികണ്ഠ വിലാസത്തിൽ മണികണ്ഠൻ നായരുടെ ഭാര്യ തുളസിയാണ് മരിച്ചത്.
കൈയിൽ നീറ്റലുണ്ടായിരുന്നെങ്കിലും കല്ലിൽ ഉരഞ്ഞതാകുമെന്ന് കരുതി. എന്നാൽ, അല്പം സമയം കഴിഞ്ഞ് നീരുവന്ന് കൈ വീർക്കാൻ തുടങ്ങി. തുടർന്ന് തുളസിയെ സമീപത്തെ വൈദ്യശാലയിൽ എത്തിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മണിക്കൂറിലേറെ തുളസിയെ ഇവിടെ പരിശോധിച്ചെങ്കിലും സമയം ചെല്ലുന്തോറും അവരുടെ നില മോശമാകാൻ തുടങ്ങി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈദ്യർ നിർദ്ദേശിച്ചു.എന്നാൽ യാത്രാമധ്യേ മരണം സംഭവിച്ചു.
Third Eye News Live
0