വിപ്ലവം ജയിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തുന്നവർ എന്ത് അർത്ഥത്തിലാണ് അത് പറയുന്നതെന്ന് തനിക്കറിയില്ല:നടൻ ശ്രീനിവാസൻ ;കട്ടും വാരിയെടുത്തുകൊണ്ടു പോയിട്ട് വിപ്ലവം ജയിക്കട്ടെ എന്നാണ് അവരുടെ മുദ്രാവാക്യം, എന്ത് വിപ്ലവം പൈസ തട്ടലോ? അതാണോ വിപ്ലവം?
സ്വന്തം ലേഖകൻ
കൊച്ചി: വിപ്ലവം ജയിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തുന്നവർ എന്ത് അർത്ഥത്തിലാണ് അത് പറയുന്നതെന്ന് തനിക്കറിയില്ലെന്ന് നടൻ ശ്രീനിവാസൻ. എല്ലാം മോഷ്ടിച്ചും കട്ടും വാരിയെടുത്തുകൊണ്ടു പോയിട്ട്
വിപ്ലവം ജയിക്കട്ടെ എന്നാണ് അവരുടെ മുദ്രാവാക്യം. എന്ത്
വിപ്ലവം പൈസ തട്ടലോണോ അത്തരക്കാർ ഉദ്ദേശിക്കുന്ന വിപ്‌ളവമെന്ന് ശ്രീനിവാസൻ ചോദിച്ചു. ഒരു ടെലിവിഷൻ ഷോയിക്കിടെയാണ് അദേഹത്തിന്റെ പ്രതികരണം.
ശ്രീനിവാസന്റെ പ്രതികരണം
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ലോകത്ത് എന്താണ് നടക്കുന്നതെന്ന് നമ്മുടെ വരുംതലമുറ അറിയണം. അതിന് വായന അത്യാവശ്യമാണ്. സിനിമ കാണാനും ഗോസിപ്പുകൾ വായിക്കാനും മാത്രം നെറ്റ് ഉപയോഗിക്കരുത്. ഓരോ രാജ്യത്തും എന്തൊക്കെ കാര്യങ്ങളാണ് നടക്കുന്നതെന്ന് നമുക്ക് അഡോപ്റ്റ് ചെയ്യാൻ കഴിയണം. അങ്ങനെ വായനയുള്ളവരുടെ കൈയിൽ നമ്മുടെ ഭരണം വരുമോ എന്ന കാര്യം അറിയില്ല. വരും എന്നുതന്നെയാണ് ഞാൻ വിചാരിക്കുന്നത്. പണ്ട് റഷ്യയിൽ സർ ചക്രവർത്തിമാരുടെ കിരാതഭരണത്തിന് മാറ്റമുണ്ടായത് നമ്മൾ കണ്ടതാണ്. അങ്ങനെ സഹിക്കാൻ പറ്റാത്ത ഒരു സിറ്റുവേഷൻ വരുമ്‌ബോൾ ഇവിടെയും മാറ്റം വരും.
വിപ്ലവം ജയിക്കട്ടെ വിപ്ലവം ജയിക്കട്ടെ എന്ന് പലരും പറയാറണ്ടല്ലോ, എന്താണ് ഇവർ ഉദ്ദേശിക്കുന്ന വിപ്ലവം. നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ഭരണഘടനയ്ക്ക് അനുസൃതമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുക, ജയിക്കുക, എ.എൽ.എ ആവുക, മന്ത്രിയാവുക, മുഖ്യമന്ത്രിയാവുക എന്നതൊക്കെ കഴിഞ്ഞിട്ട്
വിപ്ലവം ജയിക്കട്ടെ എന്നാണ് പറച്ചിൽ. എല്ലാം മോഷ്ടിച്ചും കട്ടും വാരിയെടുത്തുകൊണ്ടു പോയിട്ട് വിപ്ലവം ജയിക്കട്ടെ എന്നാണ് അവരുടെ മുദ്രാവാക്യം. എന്ത് വിപ്ലവംപൈസ തട്ടലോ? അതാണോ വിപ്ലവം?’