
വിദ്യാര്‍ഥിനിയെ സ്‌കൂളിലെ സ്‌പോര്‍ട്‌സ് മുറിയില്‍വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി; കായികാധ്യാപകന് എട്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ച് തലശ്ശേരി അതിവേഗ പോക്‌സോ കോടതി
സ്വന്തം ലേഖിക
തലശ്ശേരി: വിദ്യാര്‍ഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കായികാധ്യാപകന് എട്ടുവര്‍ഷം തടവും അര ലക്ഷം രൂപ പിഴയും.കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ കായികാധ്യാപകനായിരുന്ന ഏച്ചൂര്‍ സ്വദേശി എ.പി. മുരളിയെയാണ് തലശ്ശേരി അതിവേഗ കോടതി (പോക്‌സോ) ശിക്ഷിച്ചത്.
2017ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥിനിയെ സ്‌കൂളിലെ സ്‌പോര്‍ട്‌സ് മുറിയില്‍വെച്ച് അധ്യാപകനായ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ.വി. പ്രമോദാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്‌സോ നിയമത്തിലെ രണ്ട് സെക്ഷനുകളിലായി മൂന്നും അഞ്ചും വര്‍ഷം വീതം തടവും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴസംഖ്യ അതിജീവിതക്ക് നഷ്ടപരിഹാരമായി നല്‍കണം. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.