video
play-sharp-fill

ഇന്ത്യയിലെ ആദ്യത്തെ സ്പൂക്ക് റോക്ക് ശൈലിയിലുള്ള പാട്ട് മലയാളത്തിൽ ; ചെണ്ട യക്ഷി പാട്ട്…

ഇന്ത്യയിലെ ആദ്യത്തെ സ്പൂക്ക് റോക്ക് ശൈലിയിലുള്ള പാട്ട് മലയാളത്തിൽ ; ചെണ്ട യക്ഷി പാട്ട്…

Spread the love

പാശ്ചാത്യരുടെ ഹാലോവീൻ രാവുകൾക്ക് ഭീകരത നൽകുന്ന സ്പൂക്കിഷ് റോക്ക് ഗാനങ്ങൾപോലെ,തനി കേരളീയ നാടോടി ശൈലിയും ,റോക്ക് മ്യൂസിക്കും ചേർത്തു കൊണ്ട് മലയാളത്തിൽ ആദ്യമായി ഒരു പാട്ട് പുറത്തിറങ്ങി.

സുരേഷ് നാരായണന്റെ വരികൾക്ക് ശ്രീനേഷ് എൽ പ്രഭു സംഗീതം പകർന്ന് സോപാന ഗായകൻ അഖിൽ യശ്വന്ത് പാടിയ പാട്ട് ,ശ്രദ്ധേയമാവുന്നുണ്ട്. എ ഐ അനിമേഷൻ വിദഗ്ദ്ധൻ വ്ളാഡിമ്മിർ തൊമ്മിൻ ദൃശ്യം നിർവ്വഹിച്ച വിഡിയോയിലെ രക്തദാഹി യക്ഷി കാണുന്നവരിൽ ഭീതി ജനിപ്പിക്കും വിധം മനോഹരമായിട്ടുണ്ട്.

മ്യുസിക്ക് പ്രൊഡക്ഷനും മിക്സിങ്ങും വിനീത് എസ്സ്തപ്പാൻ (ഓഡിയോ മാട്രിക്സ് സ്റ്റുഡിയോ) ആണ് നിർവ്വഹിച്ചത്. സംഗീതത്തിനോട് നീതി പുലർത്തുന്ന വിധം സമന്വയിച്ചു പോകുന്ന ദൃശ്യങ്ങൾ പ്രേക്ഷകരിൽ പുതു അനുഭവം ആവും. സുരേഷിന്റെ കാല്പനിക വരികൾ നാടോടി സങ്കല്പത്തിലെ യക്ഷികഥകളിലെ യക്ഷിയെക്കളും ഭയാനകം ആണ്,അതിനൊത്ത സംഗീതം ഒരുക്കി ശ്രീനേഷ് എൽ പ്രഭു പാട്ടിനെ കൂടുതൽ ഭീതിതമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോപാന ഗായകൻ അഖിൽ യശ്വന്ത് ഇതിലെ ഭാവങ്ങൾ ആവാഹിച്ച പാടിയപ്പോൾ… എക്കാലത്തെയും മികച്ച ഒരു യക്ഷി പാട്ട് ജനിച്ചു. എം സി ഓഡിയോസിന്റെ നാടൻ പാട്ടുകൾ യൂട്യൂബ് ചാനൽ വഴിയാണ് പാട്ട് റിലീസ് ആയത്.