
സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം: കോട്ടയം ജില്ലയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
കോട്ടയം: സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോട്ടയം ജില്ലയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
തൃശൂര്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ഒന്നാമതെത്തിയ കോട്ടയം ജില്ലയ്ക്ക് 491 പോയിന്റും രണ്ടാമതെത്തിയ തൃശൂര്‍ ജില്ലയ്ക്ക് 469 പോയിന്റും കിട്ടി.
ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ വിഭാഗത്തില്‍ തൃശൂര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 37 പോയിന്റോടെയാണ് ജില്ല ഒന്നാം സ്ഥാനം നേടിയത്. ശ്രവണ പരിമിതിയുള്ളവരുടെ വിഭാഗത്തില്‍ 260 പോയിന്റോടെ കോഴിക്കോട് ജില്ലയാണ് ഓവറോള്‍ ചാമ്ബ്യന്മാരായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഭാഗത്തില്‍ 100 പോയിന്റോടെ പത്തനംതിട്ട മണക്കാല സി എസ് ഐ എച്ച് എസ് എസ് മികച്ച സ്‌കൂളായി ഒന്നാമതെത്തി. കാഴ്ച പരിമിതി നേരിടുന്നവരുടെ വിഭാഗത്തില്‍ 238 പോയിന്റോടെ കോട്ടയം ജില്ല ഓവറോള്‍ ചാമ്ബ്യന്മാരായി. 96 പോയിന്റു നേടിയ ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയം ഈ വിഭാഗത്തില്‍ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന സഹകരണ – സാംസ്‌കാരിക വകുപ്പു മന്ത്രി വി എന്‍ വാസവന്‍ ഓവറോള്‍ ചാമ്ബ്യന്മാര്‍ക്കുള്ള സ്വര്‍ണക്കപ്പും ട്രോഫികളും വിതരണം ചെയ്തു. മികച്ച സ്‌കൂളുകള്‍ക്കുള്ള ട്രോഫികള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ എന്‍ ജയരാജ് വിതരണം ചെയ്തു.