
വിഷു, ഈസ്റ്റര്‍, വേനല്‍ അവധി; സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍, വേനല്‍ അവധി ദിവസങ്ങളില്‍ മംഗലാപുരം- തിരുവനന്തപുരം റൂട്ടില്‍ റെയില്‍വേ പ്രതിവാര സ്‌പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു.
ശനിയാഴ്ചകളില്‍ മംഗലാപുരത്തു നിന്ന് വൈകിട്ട് പുറപ്പെട്ട് ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തുകയും തിരികെ തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ച വൈകിട്ട് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ മംഗലാപുരത്ത് എത്തുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം.
ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുന്നത്. ഒരു എസി ത്രീ ടയര്‍ കോച്ച്, 12 സ്ലീപ്പര്‍ ക്ലാസ് കോച്ച്, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്, 2 സെക്കന്‍ഡ് ക്ലാസ് കോച്ച് എന്നിവയാണ് ഈ ട്രെയിനിനുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാല്‍ ടിക്കറ്റ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. സ്ലീപ്പറിന് 450 രൂപ, എസി ത്രീ ടയറിന് 1,220 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഓരോ ദിശയിലേക്കും നാല് സര്‍വീസ് ഉള്‍പ്പെടെ ആകെ 8 ട്രിപ്പുകളാണ് ഈ വാരാന്ത്യ സ്‌പെഷ്യല്‍ ട്രെയിനിനുള്ളത്