video
play-sharp-fill

എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ് തുടരുന്നു…കോഴിക്കോട്നഗരത്തിൽ വൻ റെയ്ഡുമായി എക്‌സൈസ്;മൂന്നു കേസുകളിലായിഎംഡിഎംഎയും കഞ്ചാവും ലിറ്റർ കണക്കിന് മദ്യവും പിടിച്ചെടുത്തു……

എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ് തുടരുന്നു…കോഴിക്കോട്നഗരത്തിൽ വൻ റെയ്ഡുമായി എക്‌സൈസ്;മൂന്നു കേസുകളിലായിഎംഡിഎംഎയും കഞ്ചാവും ലിറ്റർ കണക്കിന് മദ്യവും പിടിച്ചെടുത്തു……

Spread the love

കോഴിക്കോട് നഗരത്തിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ മൂന്ന് കേസുകളിലായി എംഡിഎംഎയും കഞ്ചാവും മദ്യവും പിടികൂടി. കോഴിക്കോട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.സുധാകരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്നും കഞ്ചാവും കടത്തിയ കേസിൽ ഹാഷിം(45), സുബൈർ(54) എന്നിവരേയും മദ്യം കടത്തിയ കേസിൽ സുബീഷ് (36) എന്നയാളെയുമാണ് പിടികൂടിയത്.

ഇന്റലിജൻസ് ബ്യൂറോയുമായി ചേർന്ന് എക്‌സൈസ് വിഭാഗം നടത്തിയ തിരച്ചിലിലാണ് ബീച്ച് ഭാഗത്ത് നിന്നും ഹാഷിമിനേയും സുബൈറിനേയും പിടികൂടുന്നത്. 0.4650 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. രാത്രിയിൽ നടത്തിയ റെയ്ഡിലാണ് 35 ലിറ്റർ മദ്യവുമായി സുബീഷ് പിടിയിലാവുന്നത്. പാവമണി റോഡിൽ വച്ച് അഞ്ച് ലിറ്റർ മദ്യവുമായി നടുമുട്ടം സ്വദേശി സുനിൽ കുമാറിനേയും എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സുമായി ചേർന്ന് നടത്തിയ പരിശോധനയിൽ എക്‌സൈസ് വിഭാഗം 9.75 ലിറ്റർ ഗോവൻ മദ്യവും പിടികൂടി. വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group