റോഡിലെ കുഴിയെണ്ണണമെന്ന എസ് പിയുടെ നിർദേശം വിവാദത്തിൽ; എസ് പിയെ തളളി പൊലീസ് ആസ്ഥാനം; വിശദീകരണം തേടിയതായും സൂചന
തിരുവനന്തപുരം: സ്റ്റേഷൻ പരിധിയിലെ പ്രധാന റോഡുകളിലെ അപകട സാദ്ധ്യതയുള്ള കുഴികൾ കണ്ടെത്തി എസ്.എച്ച്.ഒമാർ അടിയന്തര റിപ്പോർട്ട് നൽകണമെന്ന പത്തനംതിട്ട എസ്.പി സ്വപ്‌നിൽ എം. മഹാജന്റെ നിർദ്ദേശം വിവാദമായി.
ജില്ലാതല അവലോകന യോഗത്തിൽ റിപ്പോർട്ട് ചെയ്യാൻ സ്പെഷ്യൽ ബ്രാഞ്ചിലേക്ക് കുഴികളുടെ വിവരങ്ങൾ നൽകണമെന്നായിരുന്നു നിർദ്ദേശം. സ്റ്റേഷന്റെ പേര്, റോഡിന്റെ പേര്,കുഴികൾ കണ്ടെത്തിയ സ്ഥലം,റോഡിന്റെ പരിപാലനം ആർക്ക് തുടങ്ങിയ വിവരങ്ങൾ പ്രത്യേക ഫോമിൽ പൂരിപ്പിച്ചു നൽകാനാണ് പറഞ്ഞത്.
വിവാദമായതോടെ എസ്.പിയെ തള്ളി രംഗത്തെത്തിയ പൊലീസ് ആസ്ഥാനം ഇങ്ങനെയൊരു ചുമതല നൽകാൻ നിർദ്ദേശിച്ചിട്ടില്ലെന്ന് അറിയിച്ചു. എസ്.പിയോട് വിശദീകരണം തേടിയതായും സൂചനയുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0