video
play-sharp-fill

Friday, May 16, 2025
HomeMain“ഇക്കുറി തെക്കുപടിഞ്ഞാറൻ കാലാവർഷം മെയ്‌ 27 ന് കേരളത്തിലെത്തും : കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെ എന്ന്...

“ഇക്കുറി തെക്കുപടിഞ്ഞാറൻ കാലാവർഷം മെയ്‌ 27 ന് കേരളത്തിലെത്തും : കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെ എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.“

Spread the love

കൊച്ചി: ഇക്കുറി തെക്കുപടിഞ്ഞാറൻ കാലവർഷം മേയ് 27ഓടെ കേരളത്തില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.നാല് ദിവസം വരെ കാലവർഷം വൈകിയെത്താനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌, കാലവർഷം നേരത്തെ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കഴിഞ്ഞ വർഷം മെയ് 31 നാണ് കാലവർഷം കേരളത്തിലെത്തിയത് .

എന്നാൽ , സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. 11 ജില്ലകളില്‍ യെല്ലോ അലർട്ട് മുന്നറിയിപ്പ് നല്‍കി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഇന്നും നാളെയും തൃശൂർ ജില്ലയില്‍ താപനില 38 സെല്‍ഷ്യസ് വരെയും കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ 37 സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ 36 സെല്‍ഷ്യസ് രെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിപ്പ് നല്‍കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ശനിയും ഞായറും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments