
ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം: 5 സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മുകശ്‌മീരിലെ പൂഞ്ചിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അഞ്ചു സൈനികർക്ക് നികർക്ക് വീരമൃത്യു. 18 ജവാൻമാരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ സൈനികർക്ക് അടിയന്തര വൈദ്യസഹായം നൽകി. ഇന്ന് വൈകുന്നേരം 5:40 ഓടെയായിരുന്നു സംഭവം.
150 അടി താഴ്‌ചയിലേക്കാണ് സൈനിക വാഹനം മറിഞ്ഞതെന്നാണ് വിവരം. പൂഞ്ചിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം മെന്ദറിലെ ബൽനോയ് പ്രദേശത്താണ് വാഹനം അപകടത്തിൽപ്പെട്ടത്.
വാഹനത്തിൽ 11 മറാത്ത ലൈറ്റ് ഇൻഫൻ്ററി ടീമാണ് ഉണ്ടായിരുന്നത്. നിലം ആസ്ഥാനത്ത് നിന്ന് ബൽനോയ് ഘോറ പോസ്റ്റിലേക്ക് പോകുന്ന വഴി വാഹനം മറിയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0