
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഫാർമസിയില്‍ നിന്നും മരുന്നു മാറി നല്‍കിയെന്ന് പരാതി. പ്രസവ ശേഷം അയണ്‍ ഗുളികക്ക് പകരം പ്രമേഹത്തിനുള്ള ഗുളിക നല്‍കി.
വൈക്കം സ്വദേശികളായ ദമ്പതികള്‍ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി. വൈക്കം സ്വദേശിയായ ഷൈനിയാണ് കോട്ടയം മെഡിക്കല്‍ കോളജിൻ്റെ അനാസ്ഥയുടെ ഇര . മെയ് 10 നായിരുന്നു ഷൈനിയുടെ പ്രസവം .
22 ന് ഡിസ് ചാർജ് ചെയ്തു .പ്രസവ ശേഷം അയണ്‍ ഗുളികക്ക് പകരം പ്രമേഹത്തിനുള്ള ഗുളികള്‍ ഫാർമസിയില്‍ നിന്നും നല്‍കി. 24 ദിവസം ഗുളിക മാറി കഴിച്ച ഷൈനി നേരിട്ടത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടു. മറ്റൊരു സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ഗുളിക മാറി നല്‍കിയ കാര്യം മനസിലായത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷൈനിയുടെ ഭർത്താവ് സനീഷ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും ഗാന്ധിനഗർ പൊലീസിലും പരാതി നല്‍കി . തങ്ങള്‍ക്ക് ഉണ്ടായ ഗതികേട് മറ്റൊരും കുടുംബത്തിനും ഉണ്ടാകരുതെന്നാണ് ഇവരുടെ നിലപാട്. അതിനാല്‍ നീതി ലഭിക്കും വരെ നിയമ പോരാട്ടം നടത്താനാണ് ദമ്പതികളുടെ തീരുമാനം . പരാതി അന്വേഷിച്ച് റിപ്പോർട്ട് നല്‍കാൻ നിർദേശിച്ചിട്ടുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു .







