
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനായ ശരത് ഉണ്ണിത്താൻ അന്തരിച്ചതായി റിപ്പോർട്ട്. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം.
കുഴഞ്ഞ് വീണാണ് അന്ത്യം സംഭവിച്ചകെന്ന് റിപ്പോർട്ടുകൾ പറയുന്നു. നടി സ്നേഹ ശ്രീകുമാർ അടക്കമുള്ളവർ വിയോഗ വിവരം പങ്കുവച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. റീലുകളിലൂടെ ശ്രദ്ധനേടിയ ശരത്ത് ഗുണ്ട ബിനു എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്സവപ്പറമ്പിലെ ക്വട്ടേഷന്‍ എന്ന പേരില്‍ ചെയ്ത റീലുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ചെയ്ത പല റീലുകളും വൈറലായിരുന്നു.
ഗുണ്ടയുടെ വേഷമിട്ട് കറുത്ത കട്ടിമീശയും പുരികവും വരച്ചുവച്ച് ശരത് ചെയ്ത വിഡിയോകളെല്ലാം വലിയ തോതില്‍ പ്രേക്ഷകരെ രസിപ്പിച്ചവയായിരുന്നു. ‘ചിരിക്കാന്‍ വിധി ഉള്ളവരെ ചിരിപ്പിക്കാന്‍ വിധിക്കപ്പെട്ടവന്‍’ എന്നാണ് പ്രൊഫൈല്‍ പേജില്‍ ശരത് സ്വയം വിശേഷിപ്പിക്കുന്നത്







