പത്തനാപുരം ഗാന്ധിഭവന്‍ നൽകുന്ന ‘സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ്’ ഓക്‌സിജന്‍ ഗ്രൂപ്പ് സി.ഇ.ഒ ഷിജോ കെ തോമസിന്; സമൂഹ നന്മയ്ക്കായി നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്‌ക്കാരം;  25,000 രൂപയും, ഫലകവും അടങ്ങുന്ന അവാര്‍ഡ് ഏപ്രില്‍ 18 ന് പത്തനാപുരം ഗാന്ധിഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും

Spread the love

പത്തനാപുരം: പത്തനാപുരം ഗാന്ധിഭവന്‍ മികച്ച സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന ഈ വര്‍ഷത്തെ സോഷ്യല്‍ എക്‌സലന്‍സ് അവാര്‍ഡ് ഓക്‌സിജന്‍ ഗ്രൂപ്പ് സി.ഇ.ഒ. ഷിജോ തോമസിന് സമ്മാനിക്കും.

video
play-sharp-fill

ഓക്‌സിജന്‍ ഗ്രൂപ്പ് സമൂഹ നന്മയ്ക്കായി നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തത്.

25,000/ രൂപയും, ഫലകവും അടങ്ങുന്ന അവാര്‍ഡ് ഏപ്രില്‍ 18 ന് പകല്‍ 12 മണിക്ക് പത്തനാപുരം ഗാന്ധിഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group