
കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തി.തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് ഉദ്യോഗസ്ഥർ എത്തിയത്.
പെണ്‍കുട്ടി കൊച്ചിയില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എത്തിയത്.ഒരു വനിതാ ഉദ്യോഗസ്ഥയടക്കം മൂന്ന് പേരാണ് കൊച്ചിയിലേക്ക് എത്തിയത്.
പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ഉള്ളതിനാല്‍ പെണ്‍കുട്ടിയെ മധ്യപ്രദേശിലേക്ക് എത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. നേരത്തെ ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യാനായി മധ്യപ്രദേശ് പൊലീസ് എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഹൈക്കോടതി അറസ്റ്റ് തടയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് പെണ്‍കുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയ്ക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനും പരാതി നല്‍കിയിരിക്കുകയാണ്. തനിക്ക് 18 വയസായെന്നും പെണ്‍കുട്ടി പറയുന്നു.







