Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: എസ്. എൻ .വി. സമാജം സ്ഥാപക പ്രസിഡൻറ് മുൻ എം.പി. അഡ്വക്കറ്റ് ദേവകി ഗോപിദാസിന്റെ 49 മത് ചരമ വാർഷികത്തോടനുബന്ധിച്ച് എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ പ്രസിഡൻറ് എം. മധു അധ്യക്ഷനായുളള അനുസ്മരണ സമ്മേളനം കോട്ടയം മുനിസിപ്പൽ വൈസ് ചെയർമാൻ B. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

ആർ. ശങ്കർ ഫൗണ്ടേഷൻ ചെയർമാൻ എം. ജി. ശശിധരൻ (അച്ചാച്ചി), കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, കുറച്ചി സദൻ, അഡ്വക്കേറ്റ് വി. വി. പ്രഭ, ദേവകി ഗോപിദാസിൻറെ മകൻ ഗോകുൽദാസ്, ദേവകി ഗോപിദാസിൻറെ മൂത്ത സഹോദരിയുടെ മകൾ ജില്ല ജഡ്ജി ആയിരുന്ന ശ്രീലത, ജാനകി ടീച്ചർ, സരോജിനി സുകുമാരൻ. എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. എസ് എൻ ഡി പി സമാജം പ്രസിഡൻറ് അഡ്വക്കേറ്റ് സി.ജി. സേതുലക്ഷ്മി സ്വാഗതവും സെക്രട്ടറി കെ. എം . ശോഭനാമ്മ നന്ദിയും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group