
തൃശൂര്‍: ചാവക്കാട് പുന്നയൂര്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീരാന്‍കുട്ടി കെ വി പള്ളിപ്പറമ്പിൽ ആള് ചില്ലറക്കാരനല്ല ,വോട്ടു പിടിത്തം തുടങ്ങുന്നതിന് മുൻപെ പാമ്പു പിടിത്തവും കൊണ്ട് ജനങ്ങളുടെ രക്ഷകനായി തീർന്ന ആളാണ് .അദ്ദേഹം ഇപ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നില്കുന്നതോടെ രണ്ടും കൈയും നീട്ടി അദ്ദേഹത്തെ സ്വീകരിക്കുകയാണ് സ്വന്തം നാട്ടുകാർ.
അംഗീകൃത സ്നേക്ക് റെസ്ക്യൂവറാണ് വീരാന്‍കുട്ടി.നാട്ടുകാർക്ക് മുഴുവൻ പ്രിയപ്പെട്ടവൻ,
പുന്നയൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡില്‍ നിന്നാണ് വീരാന്‍ കുട്ടി മത്സരിക്കുന്നത്. കന്നിയങ്കത്തിനിറങ്ങുന്ന വീരാന്‍ കുട്ടിയുടെ ഫോണില്‍ നാട്ടുകാരില്‍ നിന്നു സഹായത്തിനായി ഏതു സമയവും വിളിവരും. അപ്പോള്‍ തന്നെ വീരാന്‍കുട്ടി തന്റെ വോട്ടുപിടുത്തം നിര്‍ത്തിവച്ച് പാമ്പിനെ പിടിക്കാനിറങ്ങും.
വോട്ടെടുപ്പ് തീയതി അടുത്തതോടെ തിരക്കേറിയ പ്രചാരണത്തിലാണ് വീരാന്‍കുട്ടി. അതിനിടെ കഴിഞ്ഞ ദിവസം ഇടക്കഴിയൂര്‍ മൊയ്തീന് ഷായുടെ വീട്ടില്‍ നിന്ന് വിളി എത്തി. ഉഗ്രൻ അണലിയാണ് കാത്തിരുന്നത്. വലയില്‍ കുടുങ്ങി അനങ്ങാതെ കിടന്ന പാമ്പിനെ കൈയോടെ ചാക്കിലാക്കി വീണ്ടും വോട്ട് തേടിയിറങ്ങി.






