Spread the love

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്.

video
play-sharp-fill

ഇന്ന് (06-06-2026) രാവിലെ 8.30 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഒഴുക്കരയിലെ പ്രധാന റോഡിൽ വെച്ച് അലി അഫാൻ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ബസ്സ് ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരും യാത്രക്കാരും ഉടനടി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group