Spread the love

കോഴിക്കോട് : സ്‌കൂള്‍ പ്രിൻസിപ്പല്‍ നല്‍കിയ പരാതി കണ്ട് ഞെട്ടിയിരിക്കുകയാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ. സി

video
play-sharp-fill

കാര്യം മറ്റൊന്നുമല്ല, ചാത്തമംഗലം സ്‌കൂളിലെ ഒരു ക്ലാസ് മുറിയില്‍ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. ക്ലാസ് മുറിയിലും സ്‌കൂള്‍ പരിസരത്തും പാമ്പിന്റെ ശല്യം തടയുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കണം എന്നാണ് ചാത്തമംഗലം ആർ.ഇ.സി ജി.എച്ച്‌. എസ്. എസ് സ്‌കൂളിലെ പ്രിൻസിപ്പാള്‍ പരാതിയില്‍ പറയുന്നത്. ജോലിത്തിരക്കിനിടെ ഇനി പാമ്പ് പിടിത്തവും പഠിക്കേണ്ടി വരുമോ എന്നാണ് പൊലീസുകാർ ചോദിക്കുന്നത്. എന്നാല്‍ ഇത്തരം പരാതികളുമായി പഞ്ചായത്തിനെയല്ലെ സമീപിക്കേണ്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്.

വേനല്‍ അവധിക്കാലത്തിന് ശേഷം സ്‌കൂള്‍ തുറന്നതിന് പിന്നാലെയാണ് ചാത്തമംഗലം ആർ.ഇ.സി ജി.എച്ച്‌. എസ്. എസ് സ്‌കൂളിലെ ക്ലാസ് മുറിയില്‍ പാമ്ബിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. സ്‌കൂള്‍ തുറന്ന് രണ്ടാഴ്ചയ്ക്കിടെയാണ് ക്ലാസ് മുറിയില്‍ പാമ്ബിൻ കുഞ്ഞുങ്ങളെ കണ്ടത്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കിയ സംഭവത്തിനിടെയാണ് പാമ്ബിന്റെ ശല്യം തടയുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ സ്‌കൂള്‍ പ്രിൻസിപ്പല്‍ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലാസ് മുറിയില്‍ നിന്നും പതിമൂന്നാം തീയതിയും പതിനാലും തീയതിയും പാമ്ബിൻ കുഞ്ഞുങ്ങളെ കണ്ടെത്തുകയുണ്ടായി. ഇത് കുട്ടികളില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ക്ലാസ് മുറിയിലും സ്‌കൂള്‍ പരിസരത്തും പാമ്ബ് ശല്യം തടയുന്നതിനായി നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്ബെ സ്‌കൂളും പരിസരവും ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തിയെന്ന് ഉറപ്പുവരുത്തേണ്ട സ്‌കൂള്‍ പ്രിൻസിപ്പാള്‍ തന്നെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരുക്കുന്നത്.