
കണ്ണൂര്‍ പയ്യന്നൂരില്‍ ഇരുതല മൂരിയുമായി അഞ്ചുപേര്‍ പിടിയില്‍
കണ്ണൂർ: പയ്യന്നൂർ പുതിയ ബസ്റ്റാന്റിനു സമീപത്തു നിന്നും ഇരുതലമൂരിയുമായി അഞ്ചുപേർ പിടിയിൽ. തൃക്കരിപ്പൂർ സ്വദേശികളായ ഭികേഷ് .കെ, മനോജ് . എം., പ്രദീപൻ . ടി.പി, ആന്ധ്രാപ്രദേശ് സ്വദേശികളായ നവീൻ. ടി, ചന്ദ്രശേഖർ . കെ എന്നിവരെയാണ് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ പിടികൂടിയത്.
പ്രതികള്‍ സഞ്ചരിച്ച ഒരു കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ ശനിയാഴ്ച പയ്യന്നൂർ കോടതിയില്‍ ഹാജരാക്കും.
Third Eye News Live
0