play-sharp-fill
നിങ്ങൾ  സ്മാർട്ട്ഫോൺ  അരികില്‍ വെച്ച്‌ ഉറങ്ങുന്നവരാണൊ?കാത്തിരിക്കുന്നത്  ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍

നിങ്ങൾ സ്മാർട്ട്ഫോൺ അരികില്‍ വെച്ച്‌ ഉറങ്ങുന്നവരാണൊ?കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍

സ്വന്തം ലേഖിക

കൊച്ചി :സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോ​ഗം ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്ന് നാം തിരിച്ചറിയണം.കുട്ടികള്‍ ഉള്‍പ്പടെ മിക്ക ആളുകളും കിടന്നുറങ്ങുന്നത് ഫോണ്‍ അരികില്‍ വെച്ചിട്ടായിരിക്കും. ഈ ശീലം മാറ്റേണ്ടതാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധര്‍ വ്യക്തമാക്കുന്നത്.

ഈ ശീലം ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഫോണില്‍ നിന്ന് പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നവയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിലര്‍ ഉറങ്ങുന്നതിന് മുൻപ് പാട്ട് കേള്‍ക്കാനും വിഡിയോകള്‍ കാണാനും മൊബൈല്‍ ഫോണുകള്‍ ഉപയോ​ഗിക്കാറുണ്ട്. അത്തരക്കാര്‍ ഉപയോ​ഗശേഷം ഫോണ്‍ മാറ്റി വെയ്ച്ചിട്ട് ഉറങ്ങാന്‍ ശ്രദ്ധിക്കണമെന്നതാണ് ആരോ​ഗ്യ വി​ദ​ഗ്ധരുടെ ഉപദേശം

സെല്‍ഫോണില്‍ നിന്നുള്ള റേഡിയേഷന്‍. ഇത് മസ്തിഷ്ക്ക അര്‍ബുദത്തിന് കാരണമായേക്കാം. ഫോണില്‍ നിന്നുള്ള എല്‍ ഇ ഡി ലൈറ്റ് മെലാടോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ ഉറക്കം നഷ്ടമാകുന്ന അവസ്ഥയും ഉണ്ടാകാം