ഉറക്ക കുറവ് വ്യക്തികളെ സ്വാർത്ഥരാക്കുമെന്ന് പുതിയ പഠനം
ആരോഗ്യമുള്ള ശരീരത്തിന് ഉറക്കം വളരെ പ്രധാനമാണെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തത് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. പ്രായപൂർത്തിയായ ഒരാൾ ഒരു ദിവസം കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണം. കൗമാരക്കാർക്കും കുട്ടികൾക്കും ഇത് 12 മണിക്കൂർ വരെയാണ്. ഉറക്കമില്ലായ്മ കാരണം മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ അത് മാത്രമല്ല, ഉറക്കക്കുറവ് ഒരു വ്യക്തിയെ സ്വാർത്ഥനാക്കുമെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു.
പഠനമനുസരിച്ച്, ഉറക്കമില്ലാത്ത രാത്രികൾ ഒരു വ്യക്തിയെ സ്വാർത്ഥനാക്കും. പിഎൽഒഎസ് ബയോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഉറക്കം മതിയായി ലഭിക്കാത്ത ഒരാളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളിൽ പ്രധാനം സ്വാർഥരാകുന്നതാണ് എന്ന് പഠനം പറയുന്നു.
കാലിഫോർണിയ, ബെർക്ലി സർവകലാശാലകളിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പഠനമനുസരിച്ച്, ഉറക്കക്കുറവിനൊപ്പം, മറ്റൊരാളെ സഹായിക്കാനുള്ള സന്നദ്ധതയും കുറയുന്നു. ഒരു മണിക്കൂർ ഉറക്കം നഷ്ടപ്പെടുന്നത് പോലും ഇതിന് കാരണമാകാമെന്ന് ഗവേഷകർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group