
മഹാദേവൻ പറഞ്ഞു, ആലുവാ മണപ്പുറത്തെ മിന്നൽ മുരളിയുടെ പള്ളി പൊളിച്ചു: ബജ് രംഗ്ദൾ പ്രവർത്തകരുടെ നീക്കത്തിൽ പ്രതിഷേധവുമായി സിനിമാ രംഗം; കേരളത്തെ ഉത്തർപ്രദേശാക്കാൻ നീക്കത്തിൽ ശക്തമായ പ്രതിഷേധം
സിനിമാ ഡെസ്‌ക്
കൊച്ചി: ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം മിന്നൽ മുരളിയ്ക്കായി ആലുവ മണപ്പുറത്ത് നിർമ്മിച്ച പള്ളിയുടെ സെറ്റ്, ബജ് രംഗ് ദൾ പ്രവർത്തകർ തർത്തു. ആലുവ ശിവക്ഷേത്രത്തിന്റെ മണപ്പുറത്ത് പള്ളി നിർമ്മിച്ചതായി ആരോപിച്ചാണ് എ.എച്ച്.പി – ബജംരംഗ്ദൾ പ്രവർത്തകർ പള്ളി പൊളിച്ചു നീക്കിയത്. പള്ളി തകർക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും അടക്കമുള്ളവയും ഇവർ പുറത്തു വിട്ടിട്ടുണ്ട്.
മിന്നൽ മുരളി ടീമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗണിനു മുൻപാണ് ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്ന ചിത്രത്തിന്റെ ഷൂട്ടിംങിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചത്. ഇതിനായി ആലുവ മണപ്പുറത്ത് പള്ളിയുടെ സെറ്റും തയ്യാറാക്കിയിരുന്നു. സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും അടക്കം അനുമതി വാങ്ങിയ ശേഷമാണ് ചിത്രത്തിന്റെ സെറ്റ് തയ്യാറാക്കിയിരുന്നത്. എന്നാൽ, ലോക്ക് ഡൗൺ എത്തിയതോടെ ചിത്രത്തിന്റെ ഷൂട്ടിംങ് നീണ്ടു പോകുകയും, ലൊക്കേഷൻ വെറുതെ കിടക്കുകയുമായിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം മുദ്രാവാക്യം വിളികളും പ്രതിഷേധവുമായി എത്തിയ ഒരു വിഭാഗം എ.എച്ച്.പി – രാഷ്ട്രീയ ബജ് രംഗ് ദൾ പ്രവർത്തകർ കമ്പും കുറുവടിയും ചുറ്റികയും അടക്കമുള്ളവയുമായി എത്തി പള്ളി പൊളിക്കുകയായിരുന്നു. ഈ പള്ളി പൊളിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും അടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ആലുവ മഹാദേവനു വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, സംഭവം സിനിയ്ക്കു വേണ്ടിയുള്ള സെറ്റാണ് എന്നതോടെ സിനിമാ മേഖലയിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നു. ആഷിക് അബു, മിഥുൻ മാനുവൽ തോമസ്, ടൊവിനോ തോമസ് എന്നിവർ അടക്കമുള്ള പ്രമുഖർ എല്ലാം ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ വഴി പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
സംവിധായകൻ ബേസിൽ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു.കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ക്‌ഡൌൺ സംഭവിച്ചതിനാൽ ‘ഇനി എന്ന്’ എന്നോർത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളത് കൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയും