play-sharp-fill
പ്രശസ്ത സംഗീതജ്ഞനും സന്തൂർ വിദ്വാനുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞനും സന്തൂർ വിദ്വാനുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു


സ്വന്തം ലേഖിക

മുംബൈ: സംഗീതജ്ഞനും സന്തൂർ വിദ്വാനുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു. 84 വയസ്സായിരുന്നു. സന്തൂറിന് ജനകീയത നൽകിയ കലാകാരൻ ആയിരുന്നു അദ്ദേഹം.


ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ഏതാനും മാസങ്ങളായി വൃക്കസംബന്ധമായ അസുഖങ്ങളേത്തുടർന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജമ്മുവിൽ 1938 ജനുവരി 13നാണ് പണ്ഡിറ്റ് ശിവ്കുമാർ ശർമ ജനിച്ചത്. തന്റെ 13ാം വയസിൽ തന്നെ സന്തൂർ പഠനത്തിൽ മികവ് തെളിയിച്ചിരുന്നു. 1955ൽ മുംബൈയിൽ ആയിരുന്നു അദ്ദേഹം പൊതുവേദിയിൽ ആദ്യമായി പരിപാടി സംഘടിപ്പിച്ചത്.

ഏതാനും ബോളിവുഡ് ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. ശാന്താറാമിന്റെ ‘ഝനക് ഝനക് പായൽ ബജേ’ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിയാണ് സിനിമയിലേക്ക് എത്തിയത്.

പിന്നീട്, അദ്ദേഹം പുല്ലാങ്കുഴൽ വിദ്വാനായ ഹരിപ്രസാദ് ചൗരസ്യ, ഗിറ്റാറിസ്റ്റായ ബിർജ് ഭൂഷൺ കബ്ര എന്നിവർ ചേർന്ന് 1967ൽ കോൾ ഓഫ് വാലി എന്ന പേരിൽ തുടങ്ങിയ ആൽബം ശ്രദ്ധേയമായിരുന്നു. പിന്നീട്, ഇവരുമായി ചേർന്ന് ‘സിൽസില’, ‘ചാന്ദിനി’ എന്നിവയടക്കം നിരവധി ഹിന്ദി ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

1991ൽ പത്മശ്രീ പുരസ്കാരവും 2001ൽ പത്മഭൂഷൺ ബഹുമതിൽ നൽകി രാജ്യം ആദരിച്ചു. 1985ൽ യുഎസിലെ സിറ്റി ഓഫ്‌ ബാള്‍ട്ടിമോറില്‍ നിന്നും ഓണററി സിറ്റിസണ്‍ഷിപ്പ്, 1986ൽ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്‌, ജമ്മു സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്‌, മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഗൗരവ്‌ പുരസ്‌കാര്‍ തുടങ്ങിയ ബഹുമതികൾക്കും അദ്ദേഹം അർഹനായിട്ടുണ്ട്.