video
play-sharp-fill

മലപ്പുറത്ത് സഹോദരിമാരെ മര്‍ദിച്ച സംഭവം; പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു

മലപ്പുറത്ത് സഹോദരിമാരെ മര്‍ദിച്ച സംഭവം; പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മലപ്പുറം പാണമ്പ്രയില്‍ സഹോദരിമാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയും തിരൂരങ്ങാടി സ്വദേശിയുമായ സി.എച്ച്‌ ഇബ്രാഹിം ഷബീര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു.

സിംഗിള്‍ ബഞ്ചിലെ ജസ്റ്റിസ് എ.എ സിയാദ് റഹ്മാനു മുന്‍പാകെയാണ് അപേക്ഷ സമര്‍പ്പിച്ചത്.
ഈ മാസം 16നാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം പാണമ്പ്രയില്‍ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത സഹോദരിമാരെ ഇബ്രാഹം ഷബീര്‍ ക്രൂരമായി മര്‍ദ്ദിച്ചതായാണ് കേസ്. ദേശീയ പാതയില്‍വെച്ച്‌ അഞ്ച് തവണ യുവാവ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചു.

ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തേഞ്ഞിപ്പാലം പൊലീസ് സി എച്ച്‌ ഇബ്രാഹിം ഷെബീറിനെതിരെ കേസെടുത്തു.

കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടികള്‍ മര്‍ദനത്തിനിരയായത്.അമിത വേഗതയിലെത്തിയ കാര്‍ ഇടത് വശത്തുകൂടെ ഓവര്‍ടേക്ക് ചെയ്തതാണ് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തത്.

തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടികളെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ തൊട്ടടുത്ത് നിന്നയാളാണ് പകര്‍ത്തിയത്.